മലപ്പുറം: സ്വകാര്യ ദീർഘദൂര ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കല്ലട ബസിലെ യാത്രക്കാരിക്ക് നേരെയായിരുന്നു പീഡന ശ്രമമുണ്ടായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസർകോട് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയില്‍ വച്ചായിരുന്നു സംഭവം. 

തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ രണ്ടര മൂന്നുമണിയോടെ, യുവാവ് കയ്യെത്തി തന്‍റെ ദേഹത്ത് പിടിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി യുവതി വ്യക്തമാക്കി. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി.