തിരുവനന്തപുരം: വിമാനത്തിൽ കേരളത്തിൽ എത്തിയ പീഡനക്കേസ് പ്രതിയെ പിടികൂടി. ഇന്ന് രാവിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തിൽ വന്ന യാത്രക്കാരനെയാണ് പിടികൂടിയത്. 

തൃശ്ശൂർ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയും കണ്ണൂർ സ്വദേശിയുമായ പ്രജീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നടപടി ക്രമം പൂ‍ർത്തിയാക്കി പ്രതിയെ പൊലീസിന് കൈമാറും.