കോഴിക്കോട്:  പീഡനകേസ് പ്രതിയെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59) ആണ് കോഴിക്കോട് സബ്ജയിലില്‍ തൂങ്ങി മരിച്ചത്. ഇന്നുപുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ സെല്ലുകള്‍ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന്‍ മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പന്തീരാങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിയിലായ ബീരാന്‍കോയയെ ഞായറഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് മറ്റുതടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാന്‍കോയയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് ജയിലധികൃതര്‍ അറിയിച്ചു. സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത്ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്പിയില്‍ തൂങ്ങുകയായിരുന്നുവെന്ന് ജയലധിതൃര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം നടത്തും.