Asianet News MalayalamAsianet News Malayalam

മുൻ ​ഗവൺമെന്റ് പ്ലീഡർക്കെതിരായ ബലാത്സം​ഗ കേസ്; അന്വേഷണത്തിന് 6 അം​ഗ പ്രത്യേക സംഘം

 ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 

Rape case against former government pleader 6 member special team for investigation
Author
First Published Dec 2, 2023, 12:32 PM IST

കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ ബലാത്സം​ഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാത്സം​ഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോ​ഗിച്ചിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നൽകും. അതേ സമയം കേസിൽ പ്രതിയായ പി ജി മനു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios