Asianet News MalayalamAsianet News Malayalam

പാലക്കാട് നഗരത്തിൽ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്തു

സംഭവത്തിൽ പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ആദർശിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ നടപടി സ്വീകരിയ്ക്കുമെന്നും ട്രാഫിക് പൊലീസ് പറഞ്ഞു.

Rash driving accident caused by scooter passenger in Palakkad traffic police take case
Author
Palakkad, First Published Oct 23, 2021, 2:11 PM IST

പാലക്കാട്: പാലക്കാട് നഗരത്തിൽ സ്കൂട്ടര്‍ യാത്രികന്റെ അഭ്യാസ പ്രകടനം. അലക്ഷ്യമായി വാഹനങ്ങൾ മറികടന്ന യുവാവ് ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടു. സംഭവത്തിൽ പരുത്തുപ്പുള്ളി സ്വദേശി ആദര്‍ശിനെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ആദർശിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ നടപടി സ്വീകരിയ്ക്കുമെന്നും ട്രാഫിക് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പാലക്കാട് നഗരത്തിലെ എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് യുവാവ് യുവതിയെ ഇടിച്ചിട്ടത്.  പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ യുവതി വലിയ അപകടമുണ്ടാകാതെ രക്ഷപെട്ടു. സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടെന്ന് മനസിലായിട്ടും ഇയാൾ വാഹനം നിര്‍ത്തിയില്ല. അപകടകരമായി യുവാവ് വാഹനം ഓടിക്കുന്നത് കണ്ട ഒരു കാർ യാത്രികനാണ് ഈ ദൃശ്യങ്ങൾ പകര്‍ത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അപകടമുണ്ടാക്കിയ യുവാവിനെ തേടി ട്രാഫിക് പൊലീസ് ഇറങ്ങിയത്.

പിന്നാലെ ആദർശിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. അപകടകമായ രീതിയിൽ വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. ആദര്‍ശിന്റെ ലൈസൻസ് സസ്പന്റ് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios