Asianet News MalayalamAsianet News Malayalam

ഇ പോസ് പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു

നെറ്റ് വർക്ക് പ്രശ്നം മൂലമാണ് സംവിധാനം തകറാറിലായത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ration shops in kerala shutdown after supply interrupted
Author
Thiruvananthapuram, First Published Jan 27, 2021, 11:29 AM IST

തിരുവനന്തപുരം: ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ സേവനങ്ങൾ തടസ്സപ്പെട്ടു. നെറ്റ്വർക്ക് പ്രശ്നം മൂലമാണ് മണിക്കൂറുകളോളം റേഷൻ വിതരണം മുടങ്ങിയത്. തകരാർ ഉടൻ പരിഹരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഇ പോസിനെ കുറിച്ചുളള പരാതികൾ അവസാനിക്കുന്നില്ല. രാവിലെ 9 മുതൽ വ്യാപകമായി നെറ്റ് വർക്ക് തടസപ്പെട്ടു. യന്ത്രം പ്രവർത്തിച്ച റേഷൻകടകളിൽ തന്നെ ഓരോരുത്തരുടേയും വിരലടയാളം പതിക്കാനും ഒടിപി വരാനുമൊക്കെ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. മിക്കവാറും ദിവസങ്ങളിൽ നെറ്റ് വർക്ക് കിട്ടാതെ ഇടയ്ക്കിടക്ക് ഇ പോസ് തടസ്സപ്പെടാറുണ്ട്. എന്നാൽ മണിക്കൂറുകളോളം സേവനം നിലച്ചതോടെയാണ് റേഷൻ വിതരണം സ്തംഭിച്ചത്.
 

മാസവസാനമായതിനാൽ കൂടുതൽ പേരെത്തിയതോടെയാണ് നെറ്റ് വർക്ക് പ്രശ്നമുണ്ടായതെന്നാണ് വിലയിരുത്തൽ. പരാതികൾ വ്യാപകമായതിനെ തുടർന്ന് സെർവർ മാറ്റാനുളള നടപടിയുണ്ടാകുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് നേരത്തെ തന്നെ ഉടമകൾക്ക് ഉറപ്പുനൽകിയുന്നു. നെറ്റ് വർക്ക് പ്രശ്നമുളള ഇടങ്ങളിൽ ഉടമകൾക്ക് പുതിയ സിം നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ല. ക്രമക്കേടുകൾ ഒഴിവാക്കാനായി നടപ്പിലാക്കിയ ഇ-പോസ് സംവിധാനം പൂർണ പരാജയമെന്ന് വരുത്തി തീർക്കാനാണ് വ്യാപാരികളുടെ ശ്രമമെന്നും ഇത് അനുവദിക്കാനികില്ലന്നും അധികൃതർ പറയുന്നു.

Follow Us:
Download App:
  • android
  • ios