തിരുവനന്തപുരം: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ആര്‍ പി ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും വ്യക്തമാക്കി.

ആര്‍ പി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളില്‍ ഇറ്റലിയിലും സ്‌പെയിനിലുമായി ജോലി ചെയ്യുന്നവര്‍ക്കും സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ലുലു ഗ്രൂപ്പ് മേധാവിയായ എം എ യൂസഫലി പത്ത് കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.