റസാഖ് പയമ്പ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. 

മലപ്പുറം: പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി തൂങ്ങി മരിച്ചു. റസാഖ് പയമ്പ്രോട്ട് എന്ന ആളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. 

സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി ആണ് മരിച്ചത്. 

ചൈനയില്‍ പുതിയ കൊവിഡ് തരംഗം; ശക്തമായ തരംഗമെന്ന് റിപ്പോര്‍ട്ടുകള്‍...

പഞ്ചായത്ത് ഓഫിസിലെ തൂങ്ങിമരണം; കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് റസാഖിന്റെ സഹോദരന്‍|Malappuram