Asianet News MalayalamAsianet News Malayalam

രോഗമുക്തിയിൽ ഇന്ന് റെക്കോർഡ്; ചികിത്സയിലുള്ളത് 80,818 പേർ

കൊവിഡ് പൊസീറ്റീവായി ചികിത്സയിലുള്ള 4476 പേരുടെ പരിശോധനഫലം ഇന്നു നെഗറ്റീവായിട്ടുണ്ട്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന രോഗമുക്തി നിരക്കാണിത്. 

Record number of  covid negative results marked today
Author
Thiruvananthapuram, First Published Oct 3, 2020, 6:16 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായി തുടരുന്നത് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ തന്നെ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു വരുന്നത് അൽപം ആശ്വാസമാവുന്നു. കൊവിഡ് പൊസീറ്റീവായി ചികിത്സയിലുള്ള 4476 പേരുടെ പരിശോധനഫലം ഇന്നു നെഗറ്റീവായിട്ടുണ്ട്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന രോഗമുക്തി നിരക്കാണിത്. 

തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂര്‍ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂര്‍ 204, കാസര്‍ഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു

Follow Us:
Download App:
  • android
  • ios