Asianet News MalayalamAsianet News Malayalam

'2,00,000 പേര്‍ക്കാണ് ജപ്തി നോട്ടീസ് അയച്ചത്', നവകേരള സദസിനിടയിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു'

1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്ക് സർക്കാർ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. 

recovery notices sent to 2 lakh people Govt robs people even during Navakerala yatra says k surendran ppp
Author
First Published Dec 2, 2023, 6:42 PM IST

കോഴിക്കോട്: നവകേരളയാത്ര കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റർ ചെയ്ത രണ്ട് ലക്ഷം പേർക്ക് സർക്കാർ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പച്ചയായ കൊള്ളയാണ് ഇതെന്ന് വ്യക്തമാണ്. 

രജിസ്ട്രേഷൻ സമയത്ത് വില കുറച്ച് കാണിച്ചെന്നാണ് കൊള്ളയ്ക്ക് സർക്കാരിന്റെ ന്യായീകരണം. വലിയ ഫൈൻ അടച്ചില്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്നാണ് ഭീഷണി. 1986 ൽ സർക്കാർ ഭൂമിക്ക് ന്യായവില കണക്കാക്കിയിരുന്നില്ല. പിന്നെ എങ്ങനെയാണ് വില കുറച്ച് കാണിക്കുകയെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കണം. ഇപ്പോൾ പോലും 30 ശതമാനം ഭൂമിക്ക് മാത്രമാണ് ന്യായവില കണക്കാക്കിയിട്ടുള്ളതെന്നിരിക്കെ 37 വർഷം മുമ്പത്തെ കാര്യത്തിന് ഫൈൻ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. സർക്കാരിന്റെ ഈ കൊള്ളയ്ക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വിധവ പെൻഷൻ വിതരണം ചെയ്യാതെ പിണറായി സർക്കാർ പാവങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. പുനർവിവാഹം നടന്നിട്ടില്ലെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് വിധവ പെൻഷൻ വാങ്ങുന്നവരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർക്ക് പോലും സർക്കാർ വിധവാ പെൻഷൻ നിഷേധിച്ചിരിക്കുകയാണ്. ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക നൽകില്ലെന്നാണ് മന്ത്രി പറയുന്നത്. 

'56,000 കോടി രൂപ കുടിശ്ശിക എങ്ങനെ ഒറ്റയടിക്ക് 5000 കോടിയായി? കേന്ദ്ര മന്ത്രി പറ‍ഞ്ഞതിൽ ആര്‍ക്കും മറുപടിയില്ല'

സംസ്ഥാനത്ത് 30,000ൽ അധികം പേർക്കാണ് വിധവ പെൻഷൻ നിഷേധിക്കപ്പെട്ടത്. പിണറായി സർക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഇതിന് ഇരയാവുന്നതാവട്ടെ പാവപ്പെട്ട ജനങ്ങളാണ്. സർക്കാരിന്റെ ജനവഞ്ചനയ്ക്ക് കൂട്ടുനിൽക്കുന്ന പണിയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios