കൊച്ചി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷോളയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2663 അടിയിലേക്ക് എത്തിയാൽ വെള്ളം പുഴയിലേക്ക് ഒഴുക്കും. നിലവിൽ 2661 അടിയാണ് ജലനിരപ്പ്.