ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രജിസ്ട്രേഷൻ കൗണ്ടര്‍ തകര്‍ന്ന് വീണു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് രജിസ്ട്രേഷൻ കൗണ്ടർ തകർന്നു വീണത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു, 

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തും മുൻപ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അംഗങ്ങൾ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത് . 

ഇന്ന് രാവിലെയാണ് സഹകരണ വാരാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിക്ക് തിരിച്ചത്.