Asianet News MalayalamAsianet News Malayalam

രാജ്യത്തേക്ക് മടങ്ങുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ തുടങ്ങി; വിമാന സർവീസ് പിന്നീട്

മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്ട്രേഷൻ നടത്തുന്നത്. അതേസമയം രാജ്യത്തിനകത്ത് ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൻറെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും

Registration opened for expatriate indians who wish to come back
Author
Delhi, First Published Apr 30, 2020, 7:07 AM IST

ദില്ലി: വിദേശത്ത് നിന്ന് രാജ്യത്തേക്ക് മടങ്ങേണ്ട പ്രവാസി ഇന്ത്യാക്കാരുടെ രജിസ്ട്രേഷൻ വിദേശകാര്യമന്ത്രാലയം തുടങ്ങി. എംബസികൾ മുഖേനയാണ് രജിസ്ട്രേഷൻ. വിമാന സർവീസിന്‍റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്ട്രേഷൻ നടത്തുന്നത്. അതേസമയം രാജ്യത്തിനകത്ത് ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൻറെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. രാജ്നാഥ്സിംഗിൻറെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതി വിലിയിരുത്തും. 

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്തി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശം ലോക്ക്ഡൗൺ നീളുമെന്ന സൂചനയാണ്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിലും, പ്രവാസികളുടെ മടക്കത്തിലും കേന്ദ്ര തീരുമാനവും ഇതോടൊപ്പം ഉണ്ടാവുമോ എന്ന് വ്യക്തമല്ല.

പരിശോധന കിറ്റുകൾ ചൈനയിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആർ കൂടുതൽ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകൾ തിരിച്ചയക്കുന്നത്. ദില്ലിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളിൽ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios