Asianet News MalayalamAsianet News Malayalam

കോട്ടയത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ നാളെ മുതല്‍ ഇളവുകള്‍

കോട്ടയം മുനിസിപ്പാലിറ്റിയിലെ 2,18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍.

relaxation in containment zone in kottayam
Author
Kottayam, First Published May 12, 2020, 9:52 PM IST

കോട്ടയം: കോട്ടയം ജില്ലയിലെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതായി ജില്ലാ കളക്ടര്‍. അവശ്യ സേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും വിതരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ഇളവുകള്‍ നാളെ മുതല്‍ (മെയ് 13)  നിലവില്‍ വരും. കോട്ടയം മുനിസിപ്പാലിറ്റിയിലെ 2,18 വാര്‍ഡുകള്‍, മണര്‍കാട് പഞ്ചായത്തിലെ 10,16 വാര്‍ഡുകള്‍, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാര്‍ഡ്, വെള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവയാണ് നിലവില്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍.

അതേസമയം സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും എത്തിയതാണ്. ഇന്ന് ആർക്കു രോഗമുക്തിയില്ല. ഇവരിൽ മൂന്ന് പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരും മറ്റുള്ളവർ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരുമാണ്.  ഇതുവരെ വരെ വിദേശത്ത് നിന്നെത്തി രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 9 ആയി. അഞ്ചും അബുദാബി വിമാനത്തിലെത്തിയവർ. സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ ജാഗ്രതയിൽ ചെറിയ പാളിച്ചയുണ്ടായാൽ പോലും വലിയ അപകടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios