Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണത്തിൽ പ്രതിഷേധവുമായി മത സംഘടനകൾ

അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിലും വ്യക്തമാക്കി. സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും സംഘടനകൾ പറയുന്നു.

religious organizations raise objection on new restrictions imposed on places of worship in malappuram
Author
Malappuram, First Published Apr 23, 2021, 5:38 PM IST

മലപ്പുറം: മലപ്പുറത്തെ ആരാധനാലയങ്ങളിലെ നിയന്ത്രണത്തിൽ പ്രതിഷേധവുമായി മത സംഘടനകൾ. അധിക നിയന്ത്രണങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മുസ്ലീം സംഘടനകൾ. ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമാക്കി ചുരുക്കി ഉത്തരവിറക്കിയത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ആവശ്യപ്പെട്ടു.

അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിലും വ്യക്തമാക്കി. സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും സംഘടനകൾ പറയുന്നു.

എന്നാൽ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി രംഗത്തെത്തി. മലപ്പുറത്ത് മതസംഘടനകളുമായും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും നിയന്ത്രണം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തുന്നത് തിങ്കളാഴ്ച തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios