പെരിയാർ കടുവ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്

ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്നലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലിനു കൈമാറിയിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ദൗത്യം സംബന്ധിച്ച സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. 

സ്ഥലം ഏതെന്ന് വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ കേടതിയുടെ അനുമതിക്ക് കാത്തു നിൽക്കാതെ ദൗത്യം തുടങ്ങാമെന്ന് ഉത്തരവിട്ടിരുന്നു. സ്ഥലപ്പേര് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിയ ശേഷം ദൗത്യം നടത്തിയാൽ മതിയെന്നും ഒരു വിഭാഗം പറയുന്നുണ്ട്. പെരിയാർ കടുവ സങ്കേതം ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്. ഇതിനായി പെരിയാറിൽ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു. 

ടാസ്ക് ഫോഴ്സ് യോ​ഗം: മനുഷ്യ വന്യമൃ​ഗ സംഘർഷങ്ങളെക്കുറിച്ച് പഠിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News