Asianet News MalayalamAsianet News Malayalam

കാര്‍ട്ടൂണ്‍ വിവാദം: മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല. 

remesh chennithala reaction on cartoon controversy
Author
Trivandrum, First Published Jun 13, 2019, 11:39 AM IST

തിരുവനന്തപുരം: കാര്‍ട്ടൂൺ വിവാദത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ മതചിഹ്നങ്ങളെ അധിക്ഷേപികുന്നത് അംഗീകരിക്കാനാകില്ല. മതസൗഹാർദ്ദത്തെ തകർക്കുന്ന നടപടിയിൽ പ്രതിഷേധിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം.സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

 സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios