'ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റമെന്നാണ് റിപ്പോർട്ടിലുള്ളത്. ആലപ്പുഴ പുറക്കാട് ആണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. 850 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. 

ആലപ്പുഴ: ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ടെന്നും ഇതൊരു സ്വാഭാവിക പ്രതിഭാസമാണെന്നും റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറി. 'ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക മാറ്റമെന്നാണ് റിപ്പോർട്ടിലുള്ളത്. ആലപ്പുഴ പുറക്കാട് ആണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. 850 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. 

കടൽ ഉൾവലിഞ്ഞതോടെ ആശങ്കയിലായിരുന്നു പ്രദേശത്തെ ‌മൽസ്യത്തൊഴിലാളികൾ. ഇന്നലെ രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. കടൽ ഉൾവലിഞ്ഞ നിലയിൽ കാണുകയായിരുന്നു. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടൽ ഉൾവലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാൽ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉൾവലിയലാണെന്ന നി​ഗമനത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ. 

രണ്ടാമത്തെ കുഞ്ഞുണ്ടായ സന്തോഷത്തിനിടെ പഞ്ചാബ് സർക്കാർ അപമാനിക്കാൻ ശ്രമിക്കുന്നു: സിദ്ധു മൂസാവാലയുടെ പിതാവ്

https://www.youtube.com/watch?v=Ko18SgceYX8