മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തിനാണ്. മലയാളിയായ ശ്വേത സുഗതൻ ഐപിഎസാണ് ദില്ലി പൊലീസിനെ നയിച്ചത്. 

ദില്ലി: ഏഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച് പരേഡ് സംഘങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സായുധ പൊലീസ് സേനകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മികച്ച പരേഡ് സംഘത്തിനുള്ള പുരസ്കാരം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തിനാണ്. മലയാളിയായ ശ്വേത സുഗതൻ ഐപിഎസാണ് ദില്ലി പൊലീസിനെ നയിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

കിരൺ ബേദി ഐപിഎസിന് ശേഷം ദില്ലി പൊലീസ് മാർച്ചിംഗ് സംഘത്തെ നയിച്ച രണ്ടാമത്തെ വനിതയാണ് ശ്വേത സുഗതൻ ഐപിഎസ്. രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ ശ്വേത ദില്ലി പൊലീസ് മാർച്ച് സംഘത്തെ നയിച്ചത്. പരേഡിലെ ജനപ്രിയ മാർച്ചിംഗ് സംഘത്തിനുള്ള അവാർഡ് സിആർപിഎഫ് വനിത പരേഡ് സംഘത്തിനാണ്. മലയാളിയായ മേഘാ നായരാണ് സിആർപിഎഫ് പരേഡ് സംഘത്തെ നയിച്ചത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്യും. ഈക്കുറി നാരിശക്തി പ്രമേയമാക്കിയ റിപ്പബ്ലിക് പരേഡിൽ വനിതകളാണ് മാർച്ചിംഗ് സംഘത്തിൽ പങ്കെടുത്ത്.