കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേർക്കായുള്ള തെരച്ചിൽ വീണ്ടും തുടങ്ങി.  കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ചാണ് ര​ക്ഷാപ്രവർത്തനം നടത്തുന്നത്. റവന്യു ഉദ്യോ​ഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നിർത്തിവച്ചിരുന്നു. 

"

കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്നു സരോജിനി, മകന്റെ ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് വെള്ളിയാഴ്ച്ച ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടത്. അപകടത്തിൽ നിന്ന് സരോജിനിയുടെ മകൻ ശരത് അത്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അതേസമയം, മഴ കുറഞ്ഞെങ്കിലും രക്ഷാപ്രവർത്തനത്തിന് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.