Asianet News MalayalamAsianet News Malayalam

Sabarimala : ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം; മുഖ്യമന്ത്രിയോട് ദേവസ്വം ബോര്‍ഡ്

 രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

restrictions on sabarimala pilgrims should be relaxed travancore devaswom board to cm
Author
Thiruvananthapuram, First Published Nov 30, 2021, 6:31 PM IST

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്നാനം അനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. 

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവുമായി പുണ്യം പൂങ്കാവനം പ്രവർത്തകർ

ശബരിമലയിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവുമായി പുണ്യം പൂങ്കാവനം പ്രവർത്തകർ. അയ്യപ്പ സേവ സംഘവുമായി ചേ‍ർന്നാണ് ഇത്തവണ ബോധവത്കരണ പരിപാടികൾ നടക്കുന്നത്

ശബരിമലയെ മാലിന്യമുക്തമാക്കാനാണ് പുണ്യം പൂങ്കാവനം പദ്ധതി തുടങ്ങിയത്. 2011 ൽ ശബരിമല സ്പെഷ്യൽ ഓഫീസർ ആയിരിക്കെ പി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത്തവണ തീർത്ഥാടനത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞതേടെ മാലിന്യങ്ങളുടെ അളവിലും കുറവുണ്ട്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്ലാസ്റ്റിക് വസ്തുക്കൾ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ തീർത്ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിച്ചു. പൊലീസിനും അയ്യപ്പ സേവാ സംഘത്തിനും പുറമെ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള സേന വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും പുണ്യം പൂങ്കാവനം പ്രവർത്തനങ്ങളിൽ സജീവമാണ് . ലക്ഷക്കണക്കിനാളുകൾ എത്തുമ്പോൾ ഉണ്ടായിരുന്ന മാലിന്യപ്രശ്നത്തിന് കഴിഞ്ഞ പത്ത് വർഷവും ഒരുപരിധിവരെ ശാശ്വത പരിഹാരം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പദ്ധതിയെ പ്രകീർത്തിച്ചിരിന്നു.

Follow Us:
Download App:
  • android
  • ios