തിരുവനന്തപുരം: നഗരസഭയിലെ കാലടി വാർഡിലെ വോട്ടു ചോർച്ചയിൽ ബിജെപിക്കുള്ളിൽ തർക്കം തുടങ്ങി. കഴിഞ്ഞ വർഷം മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന വാർഡിൽ 23 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്. 

പാർട്ടി സ്ഥാനാർത്ഥി തോൽപ്പിക്കാൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗവും കേന്ദ്ര മന്ത്രി കെ.മുരളീധരൻറെ പേഴ്സണൽ സ്റ്റാഫുമായി സനോജിൻറെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നാണ് ആരോപണം. സനോജിനെ ആജന്മകുലകുത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് പാർട്ടി പ്രവർത്തകർ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. 

വോട്ടു ചോർച്ചയിൽ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ഫെയ്സ്ബുക്ക് വഴിയുള്ള പാർട്ടി പ്രവർത്തികരുടെ ആരോപണം. ഫെയ്സ് ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സനോജിൻറെ പ്രതികരണം.