Asianet News MalayalamAsianet News Malayalam

'ലീഗിന്‍റെ മെഗാഫോണായി റിയാസ് പ്രവർത്തിക്കുന്നു, കലോത്സവ സ്വാഗതഗാനത്തിനെതിരായ ആരോപണത്തില്‍ പ്രത്യേക അജണ്ട'

സ്വാഗത ഗാനത്തിൽ വർഗീയതയുണ്ടെന്ന് അത് കേട്ടവർക്ക് തോന്നിയില്ല. മന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു.മുസ്ലിം മുഖ്യമന്ത്രിയെ ഇടതുപക്ഷം സ്വപ്നം കാണുന്നുവെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

Riaz Acts as League's Megaphone, Special Agenda on Allegation Against Kalotsava Welcome Song'
Author
First Published Jan 8, 2023, 11:11 AM IST

ആലപ്പുഴ:സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. റിയാസിന്‍റെ  ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്..മന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു.മുസ്ലിം മുഖ്യമന്ത്രിയെ ഇടതുപക്ഷം സ്വപ്നം കാണുന്നു.ലീഗിന്‍റെ  മെഗാഫോണായി റിയാസ് പ്രവർത്തിക്കുന്നു.കലോത്സവ സ്വാഗത ഗാനത്തിൽ വർഗീയത അത് കേട്ടവർക്ക് തോന്നിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

കലോത്സവത്തിലെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും  മന്ത്രി റിയാസ് ആവശ്യപ്പെട്ടിരുന്നു. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ  മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.   

'കലോത്സവത്തിലെ സ്വാഗതഗാനം;' കലാകാരനെ കരിമ്പട്ടികയില്‍ പെടുത്തണം, കലാപശ്രമത്തിന് കേസെടുക്കണം'; എൽ.ജെ.ഡി

സ്കൂൾ കലോത്സവം സംഗീത ശിൽപ വിവാദം: മുസ്ലിം ലീഗ് നേതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി ശിവൻകുട്ടി

 

Follow Us:
Download App:
  • android
  • ios