ഉപതെരഞ്ഞെടുപ്പ് തങ്ങളാണ് മാറ്റിച്ചതെന്ന് കൽപ്പാത്തിയിൽ പ്രചാരണം നടത്താനാണ് വോട്ടെടുപ്പ് തീയതി വൈകി മാറ്റിയതെന്ന് ഡോ.പി.സരിൻ.

പാലക്കാട്: ബിജെപിയിലെ അതൃപ്‌തി തനിക്ക് ഗുണമാകുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്രൻ ഡോ.പി.സരിൻ. സന്ദീപ് വാര്യർ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണെന്നും എന്നാൽ സന്ദീപുമായി സിപിഎം ചർച്ച നടത്തി എന്ന വാർത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും അദ്ദേഹം പാലക്കാട് പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബർ 20 ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വോട്ടെടുപ്പ് മാറ്റിയതിന് പിന്നിൽ ഗൂഢാലേചന സംശയിക്കുന്നു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കൽപാത്തിയിൽ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.