തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ട് ജസ്സിമോൾക്കാണ് വിവരാവകാശ കമ്മിഷൻ 15,000 രൂപ പിഴയിട്ടത്.  

തിരുവനന്തപുരം : പെൻഷൻ ആനുകൂല്യങ്ങളെകുറിച്ചുള്ള വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം തേടിയ ജീവനക്കാരിക്ക് വിവരം നിഷേധിച്ച മേലുദ്യോഗസ്ഥയ്ക്ക് പിഴയിട്ട് വിവരാവകാശ കമ്മിഷൻ. നൽകിയ അപേക്ഷയിലെ വിവരം കിട്ടാതെ, ജീവനക്കാരിയായ സുലേഖ മരണപ്പെട്ടതോടെയാണ് കമ്മിഷന്റെ നടപടി. തിരുവനന്തപുരം കോർപ്പറേഷൻ ഫോർട്ട് സോണൽ ഓഫീസ് സൂപ്രണ്ട് ജസ്സിമോൾക്കാണ് വിവരാവകാശ കമ്മിഷൻ 15,000 രൂപ പിഴയിട്ടത്. ജസ്സിമോൾ നെടുമങ്ങാട് നഗരസഭാ സൂപ്രണ്ടായിരുന്ന കാലത്തെ വീഴ്ച്ചയ്ക്കാണ് നടപടി. അന്ന് പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് അപേക്ഷ നൽകിയ ജീവനക്കാരി സുലേഖയ്ക്ക് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ ഇവർ നൽകിയില്ല. വിവരം ലഭിക്കാതെ സെപ്തംബർ 12ന് സുലേഖ മരിച്ചു. ഇതേത്തുടർന്ന് തെളിവെടുപ്പ് നടത്തിയാണ് നടപടി.