തിരുവനന്തപുരം: പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റ ഋഷിരാജ് സിംഗ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ് നടത്തി. തടവുകാരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കുകളിലാണ് റെയ്ഡ് നടത്തിയത്.

ഇന്ന് രാവിലെയാണ് ജയിൽ മേധാവിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റത്. പൊലീസ് തലപ്പത്തെ അഴിച്ച് പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായി എത്തിയത്. നേരത്തേ ജയില്‍ മേധാവിയായിരുന്ന ഋഷിരാജ് സിംഗിനെ പിന്നീട് എക്സൈസിലേക്ക് മാറ്റുകയായിരുന്നു.