Asianet News MalayalamAsianet News Malayalam

ലോറികൾ നീക്കി, മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

രണ്ട് ലോറികളാണ് ചുരം റോഡിൽ കുടുങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ചുരം റോഡിൽ കുടുങ്ങിയത്.

road traffic restored in Mannarkkad Attapadi route
Author
Palakkad, First Published Oct 14, 2021, 12:05 PM IST

പാലക്കാട്: ട്രെയ്‌ലർ ലോറി (trailer lorry)മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായ മണ്ണാർക്കാട്- അട്ടപ്പാടി (attappadi) ചുരം റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ഇന്നലെ രാത്രിയുണ്ടായ അപകടത്തെ തുടർന്ന് മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു. രണ്ട് ലോറികളാണ് ചുരം റോഡിൽ കുടുങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ചുരം റോഡിൽ കുടുങ്ങിയത്. 11 മണിയോടെ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ലോറികള്‍ റോഡിൽ നിന്നും മാറ്റിയതോടെയാണ് വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങിയത്. 

വലിയ വാഹനങ്ങൾ ചുരം റോഡ് വഴി പോകില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്പോസ്റ്റിൽ നല്‍കാതിരുന്നതാണ് അപകടകാരണമായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിച്ചതാണെന്നും പൊതുഗതാഗതം തടയാൻ തങ്ങൾക്ക് സാധിക്കില്ലെന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്. 

മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം നിലച്ചു; നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി, ലോറികള്‍ നീക്കാന്‍ ശ്രമം

 

 

Follow Us:
Download App:
  • android
  • ios