ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. 2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്.
മലപ്പുറം: ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ (PV Anver MLA) ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്‍ണമായും (rope way) പൊളിച്ച് നീക്കി. എട്ട് ദിവസമെടുത്താണ് ഓംബുഡ്‌സ്മാന്റെ ഉത്തരവനുസരിച്ച് റോപ് വേ പൊളിച്ചു നീക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. 2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്. ഇതിന് കുറുകെയാണ് റോപ് വെ നിര്‍മ്മിച്ചത്. അനുമതിയില്ലാതെയാണ് നിര്‍മാണമെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടികള്‍.
നേരത്തെ, റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി കെ അബ്ദുള്‍ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍, രണ്ടാം തവണയും നടപടികള്‍ വൈകിയിരിക്കുകയാണ്. മുമ്പ്, അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്റ്റംബര്‍ 22ന് ഓംബുഡ്സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നല്‍കിയത്. ഓംബുഡ്സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി കെ അബ്ദുള്‍ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നുവെന്നുമാണ് ബന്ധപ്പെട്ടവരുടെ വാദം.
വീട്ടില്‍ മദ്യം നിര്‍മ്മിച്ച് വില്‍പ്പന; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) വീട്ടില്‍ മദ്യം (liquor) നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെ (expats) അറസ്റ്റ് ചെയ്തു. രണ്ട് ഇന്ത്യക്കാരാണ് അറസ്റ്റിലായത്. വഫ്ര ഏരിയയില്‍ നിന്നാണ് അഹ്മദി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
വഫ്ര ഏരിയയിലെ പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ഇടവഴിയില്‍ പാര്‍ക്ക് ചെയ്ത കാറിന് അരികെ എത്തി. പൊലീസ് എത്തുന്നത് കണ്ട് പ്രവാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നിര്‍മ്മിച്ച വന്‍ മദ്യശേഖരം ഇവരുടെ കാറില്‍ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയാണെന്നും ഇവര്‍ സമ്മതിച്ചു. 400 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തുടരന്വേഷണത്തിനായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
