Asianet News MalayalamAsianet News Malayalam

മന്ത്രിയായാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവ‍ർത്തിക്കുമെന്ന് റോഷി അ​ഗസ്റ്റിൻ

രണ്ടാം പിണറായി സ‍ർക്കാരിൽ രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് വിഭാ​ഗം സമ്മ‍ർദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ജോസ് വിഭാ​ഗത്തിന് വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. 

roshy augustin represent KCM in second pinarayi ministry
Author
Kottayam, First Published May 17, 2021, 3:26 PM IST

ഇടുക്കി: മന്ത്രി ആയാൽ ഇടുക്കിക്കും സംസ്ഥാനത്തിനും വേണ്ടി വാശിയോടെ പ്രവർത്തിക്കുമെന്ന് കേരള കോൺ​ഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. രണ്ടാം പിണറായി സ‍ർക്കാരിൽ ഏതു വകുപ്പാണ് കിട്ടുന്നതെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. അർഹമായ പരിഗണന കേരള കോൺഗ്രസിന് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും റോഷി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

കേരള കോൺ​ഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയാണ് ഇക്കുറി ഇടുക്കിയിൽ നിന്നും റോഷി അ​ഗസ്റ്റിൻ വിജയിച്ചത്. കഴിഞ്ഞ നാല് തവണയും യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച റോഷി ഇക്കുറി കളം മാറിയെങ്കിലും ഇടുക്കി ഒപ്പം നിൽക്കുകയായിരുന്നു. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടതോടെ കേരള കോൺ​ഗ്രസ് എമ്മിൻ്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് റോഷിയാണ്. 

രണ്ടാം പിണറായി സ‍ർക്കാരിൽ രണ്ട് മന്ത്രിസ്ഥാനത്തിനായി ജോസ് വിഭാ​ഗം സമ്മ‍ർദ്ദം ചെലുത്തിയെങ്കിലും ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയുമാണ് സിപിഎം ജോസ് വിഭാ​ഗത്തിന് വാ​ഗ്ദാനം ചെയ്തിട്ടുള്ളത്. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഹാട്രിക് ജയം നേടിയ എൻ.ജയരാജ് ചീഫ് വിപ്പാവാനാണ് സാധ്യത. അഞ്ച് എംഎൽഎമാരുള്ള തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനം മാണി വിഭാ​ഗം പ്രതീക്ഷിച്ചിരുന്നു. നഷ്ടമായ മന്ത്രിസ്ഥാനത്തിന് പകരം അടുത്ത വരുന്ന ഒഴിവിൽ രാജ്യസഭാ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലാണ് മാണി വിഭാ​ഗം ഇപ്പോൾ

Follow Us:
Download App:
  • android
  • ios