ഇടുക്കി: ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന് കൊവിഡ്. ഒരാഴ്ചയായി എംഎൽഎ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ആയിരുന്നു. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടണമെന്നും എംഎല്‍എ.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റിനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന്‍റെ സമ്പർക്കത്തിൽ നിന്നാണ് ഇരുവർക്കും രോഗം വന്നത്.