കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഫ്ലാഗ് മാർച്ച് നടന്നു

കോഴിക്കോട്: അഗ്നിപഥ് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടാന്‍ ആർപിഎഫ് നിർദ്ദേശം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഫ്ലാഗ് മാർച്ച് നടന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ബിഹാറില്‍ ട്രെയിന്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരളത്തിലും റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടാന്‍ ആര്‍പിഎഫ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.