പാലക്കാട്: വനിതാ കമ്പാര്‍ട്ടുമെന്‍റിൽ നിന്ന് ആര്‍പിഎഫ് കഞ്ചാവ് പിടിച്ചു. ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്സ്‍പ്രസിലാണ് സംഭവം. വലിയ ബാഗുകളിൽ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇരുപത്തഞ്ച് കിലോ വരുമെന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഹൈദ്രാബാദ് തിരുവനന്തപുരം ശബരി എക്സ്‍പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ആര്‍പിഎഫ് പരിശോധന നടത്തിയത്. കഞ്ചാവ് പിടിച്ചെടുത്തെങ്കിലും ആര് എവിടെനിന്ന് കൊണ്ടു വന്നു തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.