കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ 25ാം തിയതി വരെ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ വാർത്ത സമ്മേളനം നടത്തിയതിനാണ് താൽകാലിക വൈദ്യുത വിളക്കുകൾ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ തുകയാണ് 40000 രൂപ

തിരുവനന്തപുരം: ഏഴ് ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് 40000 രൂപയുടെ താൽക്കാലിക വൈദ്യുത വിളക്ക്. വിളക്കുകൾ സജ്ജീകരിച്ച കരാറുകാരന് പണം നൽകാൻ സർക്കാർ ഉത്തരവുമിറങ്ങി

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ 25ാം തിയതി വരെ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ വാർത്ത സമ്മേളനം നടത്തിയതിനാണ് താൽകാലിക വൈദ്യുത വിളക്കുകൾ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ തുകയാണ് 40000 രൂപ. കരാറുകാരനായ കവടിയാർ ശബരി ഇലക്ട്രിക്കൽസ് ഉടമ പി എസ് വിജയകുമാറിനാണ് പണം അനുവദിച്ച് പൊതുഭരണ വിഭാ​ഗം ഉത്തരവിറക്കിയത്. 

കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന ഈ കാലയളവിൽ ആണ് ഓൺലൈൻ വാർത്താ സമ്മേളനങ്ങൾ സജീവമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona