കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനത്തിൽ പ്രതിഷേധമറിയിച്ച് ആർ എസ് പിയും. സർക്കാർ വിരുദ്ധ വോട്ടുകൾ നേടാൻ യു ഡി എഫിന് കഴിഞ്ഞില്ല. വെൽഫെയർ പാർട്ടി ബന്ധം ചില നേതാക്കൾ പബ്ലിസിറ്റിക്കായി ഉപയോഗിച്ചു. ഇല്ലാത്ത വെൽഫെയർ ബന്ധത്തിന്റെ പേരിൽ തെരഞ്ഞെടുപ്പു ദിവസം പോലും വിവാദമുണ്ടാക്കി.

യുഡിഎഫ് കൺവീനർ എം എം ഹസനെതിരെയായിരുന്നു പരോക്ഷ വിമർശനം. കാര്യങ്ങൾ കൈകാര്യം ചെയ്തു വഷളാക്കി. ഏകാഭിപ്രായം പറയാൻ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. ആര് നേതൃത്വത്തിൽ വന്നാലും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ കഴിയണം. കോൺഗ്രസിൽ നേതൃമാറ്റത്തെ കുറിച്ച് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.