മലപ്പുറം ആർഎസ്എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് സാഹിത്യകാരി സൽമക്കും ആര് എസ് എസ് വക്കീൽ നോട്ടീസ് അയച്ചു. ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്ന പേരിൽ മലപ്പുറത്തു യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം പരിപാടിയിൽ സംസാരിച്ചതിന്റെ പേരിലാണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്ന് പറഞ്ഞതിൽ മാപ്പ് പറയണം എന്നാണ് ആവശ്യം. ആര് എസ് എസ് മലപ്പുറം സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസം 30നായിരുന്നു യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്