Asianet News MalayalamAsianet News Malayalam

ആർടിപിസിആർ നിരക്ക് നിശ്ചയിക്കാൻ അധികാരമെന്ന് കേരള സർക്കാർ, ഇല്ലെന്ന് ലാബുടമകൾ, ഹർജി നാളെ വീണ്ടും പരിഗണിക്കും

ആർടിപി സിആറും മറ്റും ഡ്രഗ്സ് കൺട്രോൾ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു

rtpcr test rate kerala government high court
Author
Kochi, First Published Jun 10, 2021, 1:43 PM IST

കൊച്ചി: കൊവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ ആർടിപി സിആറും മറ്റും ഡ്രഗ്സ് കൺട്രോൾ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിമാനത്താവളങ്ങളിൽ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരംസേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നത്. എന്നാലിത് സർക്കാർ ഇപ്പോൾ ചൂഷണം ചെയ്യുകയാണെന്നും ലാബുടമകൾ  കോടതിയിൽ വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിലാണ് പരിശോധന നടത്തുന്നതെന്ന് കോടതി ചൂണ്ടികാട്ടി. എന്നാൽ സബ്സിഡി നൽകുന്നത് കൊണ്ടാകാം ഈ സംസ്ഥാനങ്ങളിൽ  നിരക്ക് കുറഞ്ഞതെന്നായിരുന്നു ലാബുടമകളുടെ മറുപടി. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios