Asianet News MalayalamAsianet News Malayalam

റബ്ബര്‍ വ്യാപാരി ആത്മഹത്യ ചെയ്തു; ജിഎസ്ടി കുടിശ്ശിക അടയ്ക്കണമെന്ന നോട്ടീസില്‍ മനംനൊന്തെന്ന് ആരോപണം

കഴിഞ്ഞദിവസം  ജിഎസ്‍ടി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് വിൽപ്പന നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു. 

rubber trader committed suicide
Author
Pathanamthitta, First Published Oct 28, 2019, 6:20 PM IST

പത്തനംതിട്ട: തണ്ണിത്തോട് റബ്ബർ വ്യാപാരി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേലാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ജിഎസ്‍ടി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിൽപ്പന നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. ഇന്ന് രാവിലെ പത്തര മണിയോടെയാണ് തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേലിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് മത്തായി ഡാനിയേലിന് 28 ലക്ഷം രൂപ ജിഎസ്‍ടി കുടിശ്ശിക ഉണ്ടെന്ന് കാണിച്ച് വിൽപ്പന നികുതി വകുപ്പിന്‍റെ നോട്ടീസ് കിട്ടിയത്.

സാമ്പത്തികമായി തകർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇത്രയും തുക അടയ്ക്കാൻ കഴിയില്ലായിരുന്നുവെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് എ ജെ ഷാജഹാൻ പറഞ്ഞു. ഇതില്‍ മനംനൊന്താണ് മത്തായി ഡാനിയേല്‍ ആത്മഹത്യചെയ്യതെന്നും വ്യാപാരി വ്യവസായിഏകോപനസമിതി ജില്ലാനേതൃത്വം പറഞ്ഞു. പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മത്തായി ഡാനിയേലിന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് മൃതദേഹവുമായി നാളെ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്താനാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം 
 

Follow Us:
Download App:
  • android
  • ios