Asianet News MalayalamAsianet News Malayalam

മംഗലപുരം സ്റ്റേഷനിലെ ഫയലുകൾ എസ്.പി നേരിട്ട് പരിശോധിക്കുന്നു: കൂടുതൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

സാന്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.

Rural SP Checking the Case Files registered in Managalapuram Police Station
Author
First Published Jan 21, 2023, 7:26 AM IST

തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തെത്തുടർന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസിൽ രജിസ്റ്റർ ചെയ്ത ആരോപണം ഉയർന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാന്പത്തിക, തൊഴിൽ തട്ടിപ്പ് തർക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാന്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം.

പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും. സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഗുണ്ടകളുടെ മദ്യപാന സദസിലുണ്ടായിരുന്ന രണ്ട് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ല. ഇവർക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios