രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം.

കോട്ടയം: കോട്ടയം ബേക്കർ സ്കൂളിൽ വാക്സീനെടുക്കാൻ വന്നവരും പൊലീസും തമ്മിൽ വാക്കേറ്റം. വാക്സീനെടുക്കാൻ എത്തിയവർ കൂടി നിൽക്കാൻ തുടങ്ങിയതോടെ പൊലീസ് ടോക്കൺ നൽകാൻ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.