തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ഇഡി കേസ് അടക്കം വിവാദങ്ങൾ നിലനിൽക്കെ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരണവുമായി എസ് രാമചന്ദ്രൻ പിള്ള, കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നാണ് എസ്ആര്‍പിയുടെ പ്രതികരണം. അവധി എടുത്ത് മാറി നിൽക്കുന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളും നിലവിൽ പാര്‍ട്ടിക്ക് മുന്നിൽ ഇല്ല. ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ പേരിൽ കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാൻ ആണ്  സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനമെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു