ജനറേറ്ററിന് തകരാർ സംഭവിച്ചതിനാൽ അറുപത് മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി കുറയും.
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ശബരിഗിരിയിലെ അറുപത് മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള ജനററ്ററിന് തീ പിടിച്ചത്. ജനറേറ്ററിന് തകരാർ സംഭവിച്ചതിനാൽ അറുപത് മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി കുറയും. ഒരുമാസം കൊണ്ട് തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നും ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നും കെഎസ്ഇബി അറിയിച്ചു.
