Asianet News MalayalamAsianet News Malayalam

ശബരിമല; പതിനാല് ഹ‍ർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തർക്കേർപ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹർജികളടക്കമുള്ളവയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 

sabarimala 14 petionsions review today
Author
Kochi, First Published Mar 18, 2019, 8:46 AM IST

കൊച്ചി: ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തർക്കേർപ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹർജികളടക്കമുള്ളവയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതോടൊപ്പം ഹൈക്കോടതി നിയോഗിച്ച മൂന്നംഗം നിരീക്ഷക സമിതി നൽകിയ അന്തിമ റിപ്പോർട്ടും പരിഗണിക്കുന്നുണ്ട്. 

മിന്നൽ ഹർത്താലിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അടക്കം മൂന്ന് പേർക്കെതിരായ കോടതിയലക്ഷ്യ കേസും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെരിയ ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് മിന്നല്‍ ഹർത്താലിന് ആഹ്വാനം ചെയ്തതിനാണ് ഡീൻ കുര്യാക്കോസ്, കാസർകോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീൻ, എ ഗോവിന്ദൻ നായർ എന്നവർക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും. 
 

Follow Us:
Download App:
  • android
  • ios