ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. 

സന്നിധാനം: ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

14 മണികൂർ വരെ ക്യൂ നിന്നാണ് തീർത്ഥാടകർ ശബരിമല ദർശനം നടത്തുന്നത്. ക്യൂ കോംപ്ലക്സിൽ സൗകര്യങ്ങളില്ലെന്നാണ് തീർത്ഥാടകരുടെ പരാതി. തിരക്ക് നിയന്ത്രിക്കുന്നിൽ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ശീതസമരത്തിലാണ്. തിരുപ്പതി മോഡൽ ക്യൂ കോംപ്ലക്സ് ബുദ്ധിമുട്ടാകുന്നുവെന്ന് തീർത്ഥാടകർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്