സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി.

അടൂർ: പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് അപകടം. 10 മാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകയറിൽ നിന്നും വേർപ്പെട്ട് താഴെ വീണത്. പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രിൽ ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.

സംഭവം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. സംഭവത്തിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നൽകി. ജില്ല ശിശുക്ഷേമ സമിതിയോടാണ് സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബാലവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

Read More : ഭക്ഷണവുമായി ബന്ധുക്കളെത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റ് മരിച്ച് കിടക്കുന്ന 67കാരി, കോവളത്ത് വയോധിക മരിച്ച നിലയിൽ