ആർ ബാലകൃഷ്ണപിള്ളക്ക് പിന്നാലെയാണ് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷി ശബരിമല വിഷയം കൈകാര്യ ചെയ്ത രീതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്

കോട്ടയം: ശബരിമല വിഷയത്തിൽ സിപിഎമ്മിനെ തള്ളി ജെഡിഎസ്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണം ശബരിമലയാണെന്ന് ജെഡിഎസ്. ഇടതുമുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്നും ജനതാദൾ എസ് ജനറൽ സെക്രട്ടറി ജോർജ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആർ ബാലകൃഷ്ണപിള്ളക്ക് പിന്നാലെയാണ് ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷി ശബരിമല വിഷയം കൈകാര്യ ചെയ്ത രീതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുൻകരുതലോടെയാണ് നിലപാട് എടുക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി സ‍ർക്കാർ പ്രതിപക്ഷത്തിന് ആയുധം കൊടുത്തുവെന്നും ജെഡിഎസ് സൂചിപ്പിക്കുന്നു

ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇടതുമുന്നണിയിൽ നടക്കുന്നതെന്ന ആക്ഷേപമാണ് ജെഡിഎസിനുള്ളത്. മുന്നണിയിൽ ഘടകക്ഷികളെ ഉൾപ്പെടുത്തിയതടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും ചേർന്ന് ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ജെഡിഎസിന്റ പരാതി.