രാഷ്ട്രീയ പാർട്ടികൾ വിഷയം പരിശോധിക്കട്ടെയെന്നും ഇക്കാര്യം ദേവസ്വം ബോർഡ് പരിശോധിക്കേണ്ടതില്ലെന്നും പദ്മകുമാർ വ്യക്തമാക്കി. 

പത്തനംതിട്ട: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ. സമൂഹത്തിലെ മറ്റ് വിഷയങ്ങൾ പോലെ ശബരിമലയും ചർച്ചയായിട്ടുണ്ടാകുമെന്ന് പറഞ്ഞ പദ്മകുമാർ ഇക്കാര്യം ദേവസ്വം ബോർഡ് പരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. 

രാഷ്ട്രീയ പാർട്ടികൾ വിഷയം പരിശോധിക്കട്ടെയെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു. ശബരിമല വികസന സമിതി ദേവസ്വം ബോർഡിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കില്ലെന്നും സർക്കാർ അനുവദിച്ച പണം ചെലവഴിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് വികസന സമിതി രൂപീകരിക്കുന്നതെന്നും പദ്മകുമാർ വിശദീകരിച്ചു.