തിരുവനന്തപുരം: ശബരിമലയിലെ സ്ഥിതിഗതികൾ മനസിലാക്കിയ സാഹചര്യത്തിൽ നിലവിലെ സത്യവാങ്മൂലം കേരളാ സർക്കാർ പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല, വിശ്വാസം സംരക്ഷിക്കപ്പെടണമെന്നതാണ് ആവശ്യമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 

"ശബരിമലയില്‍ ആരാധനാകാലഘട്ടം ഏറ്റവും സമാധാനപരവും സുഗമവുമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് സഹായകരമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഇപ്പോള്‍ ഉണ്ടായത്. വിശ്വാസികളുടെ വികാരമെന്താണെന്ന് എല്ലാവരും മനസിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സത്യവാങ് മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് പുനസംഘടനയിൽ ആശയക്കുഴപ്പമില്ല. കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്ലാവർക്കും സ്വീകാര്യനാണ്. ഗ്രൂപ്പുകൾക്ക് കുട പിടിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.