പത്തനംതിട്ട: ശബരിമല മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്കയങ്കി ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറന്മുള ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് ആചാര പ്രകാരം ഏഴുപത് ക്ഷേത്രങ്ങളില്‍ വരവേല്‍പ് നല്‍കും. കോവിഡ് പ്രോട്ടകോള്‍ അനുസരിച്ച് ആയിരിക്കും ഘോഷയാത്ര. 

ഡിസംബര്‍ ഇരുപത്തിരണ്ടിന് പുറപ്പെടുന്ന തങ്കയങ്കി ഘോഷയാത്ര 25-ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും. ഡിസംബര്‍ ഇരുപത്തിയാറിനാണ് മണ്ഡല പൂജ. മണ്ഡല പൂജാദിവസം  അയ്യായിരം പേര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിടുണ്ട്. അതേസമയം തീര്‍ത്ഥാടനകാലത്തെ കുറിച്ച് വിലയിരുത്താന്‍  ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഇന്ന് വീണ്ടും യോഗം ചേരും. തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടുന്ന കാര്യവും പരിശോധിക്കും. തുടര്‍ന്ന ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.