ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചത്.
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിലാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചത്. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല. ചിങ്ങം ഒന്നായ നാളെ പുലർച്ചെ അഞ്ച് മണിക്ക് ശ്രീകോവിൽ തുറക്കും. 21 ആം തീയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകൾ സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിൽ ദർശനത്തിനുള്ള അനുമതി ഇല്ല.
Add Asianetnews as a Preferred Source

