Asianet News MalayalamAsianet News Malayalam

Sabarimala : പത്ത് ദിവസത്തിനുള്ളിൽ ശബരിമല വരുമാനം 10 കോടി കവിഞ്ഞു

നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്.  

sabarimala revenue crossed 10 crore
Author
Pathanamthitta, First Published Nov 27, 2021, 12:46 PM IST | Last Updated Nov 27, 2021, 12:46 PM IST

പത്തനംതിട്ട: തീർത്ഥാടനം തുടങ്ങി  പത്ത് ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ (sabarimala) വരുമാനം പത്ത് കോടി കവിഞ്ഞു. ശ‍‍ർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്.  അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്.  ആദ്യ ദിനങ്ങളില്‍ നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് (devaswom board)തന്നെ ദിവസവും തൂക്കി വിൽക്കുകയിരുന്നു ചെയ്തത്

നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം (sabarimala revenue) വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. 
അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമല ദർ‍ശനം നടത്തിയത്.

സന്നിധാനത്ത് ഭക്തർക്ക് കൂടുതൽ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാൻ കഴിയാത്തവർക്കായി ഇളവ് നൽകണമെന്ന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ 216 വ്യാപാരസ്ഥാപനങ്ങളിൽ 100 എണ്ണമാണ് ഇതുവരെ ലേലത്തിൽ പോയത്. പരമ്പരാഗത പാത തുറക്കുമ്പോൾ ലേല നടപടികൾ വീണ്ടും ആരംഭിക്കും.  

Latest Videos
Follow Us:
Download App:
  • android
  • ios